സമഗ്ര നീർത്തട പരിപാലന പദ്ധതി

56
0

നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം കണ്ണൂർ ജില്ലയിലെ പേരാവൂരിൽ വ്യാഴാഴ്ച നടക്കുമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ശ്രീ. എം.ബി. രാജേഷാണ് പ്രഖ്യാപനം നടത്തുക.
സംസ്ഥാനത്ത് ഒരു ബ്ലോക്കിലെ മുഴുവൻ നീർത്തടങ്ങൾക്കും സമഗ്ര . നീർത്തട പരിപാലന പദ്ധതി തയ്യാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പേരാവൂർ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിക്കും.
നീരുറവ് – ജലാജ്ഞലി എന്ന പേരിൽ ഹരിത കേരളം മിഷന്റെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് സമഗ്ര നീർത്തട പരിപാലന പദ്ധതി തയ്യാറാക്കുന്നത്.
നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി ഓരോ നീർച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികൾ ഉൾപ്പെടുത്തിയ സമഗ്ര രേഖയാണ് തയ്യാറാക്കുന്നത്.