വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

72
0

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചതായി ലിജു കൃഷ്ണൻ സമ്മതിച്ചിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് ലിജു കൃഷ്ണനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിൽ എടുത്തത്.

ലിജുവിന്‍റെ ആദ്യചിത്രമാണ് പടവെട്ട്. ചിത്രത്തിന്‍റെ തിരക്കഥയും ലിജു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രീകരണത്തിനിടയില്‍ വച്ചാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. ഇതേതുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. നിവിന്‍ പോളി, മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഏറെ നാൾ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. സണ്ണി വെയ്ൻ, ഷമ്മി തിലകൻ, അതിഥി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.