വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടേയും അടിയന്തിര ശ്രദ്ധയ്ക്ക്

523
0

സെപ്റ്റംബർ 2020 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിലേക്കുള്ള  ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ, സപ്ലൈകോ അധികൃതർ സ്കൂളുകളിൽ എത്തിച്ച് നൽകുന്ന ഭക്ഷ്യക്കിറ്റുകൾ ഏറ്റുവാങ്ങി കോവിഡ് പ്രോട്ടോകോളുകൾ കർക്കശമായി പാലിച്ച് കൊണ്ട് രക്ഷിതാക്കൾക്ക് എത്രയും വേഗം വിതരണം ചെയ്യുവാൻ പ്രഥമാദ്ധ്യാപകർക്ക് അടിയന്തിര നിർദ്ദേശം നൽകേണ്ടതാണ്. സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാലും, പല ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ് നല്കിയിട്ടുള്ളതിനാലും  ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനിലും അറിയിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾക്കനുസൃതമായും കോവിഡ്  ആരോഗ്യ സുരക്ഷാ പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടും വേണം രക്ഷിതാക്കൾക്ക്  ഭക്ഷ്യകിറ്റുകൾ  വിതരണം  ചെയ്യേണ്ടത്.