മുഖ്യമന്ത്രി സ്ഥാനാര്‍ഥി: ഈ ശ്രീധരനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം

629
0

തിരുവനന്തപുരം. ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകം കേന്ദ്രമന്ത്രി വി മുരളീധരന്‍ നിഷേധിച്ചു. വിജയ് യാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് കെ സുരേന്ദ്രന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ആദ്യം വി മുരളീധരന്‍ ഇത് ശരിവച്ചെങ്കിലും ഉടന്‍ തിരുത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്ത കണ്ടപ്പോള്‍ പാര്‍ടി പ്രഖ്യാപിച്ചതായി തെറ്റിദ്ധരിച്ചാണ് പ്രതികരിച്ചതെന്നും മുരളീരന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും മുമ്ബേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ചത് പാര്‍ടി നേതാക്കളില്‍ അഭിപ്രായവ്യത്യാസത്തിന് ഇടയാക്കി. ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കി. ഇതൊടെയാണ് തിരുത്തലുമായി മുരളീധരന്‍ എത്തിയത്. നേരത്തേ ലീഗിനോടുള്ള സമീപനത്തെ ചൊല്ലിയും നേതാക്കള്‍ ഏറ്റുമുട്ടിയിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് പദവി ഒഴിയുകയാണെന്നും വീട്ടില്‍ നിന്നും അധികം ദൂരെയല്ലാത്ത സീറ്റ് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇ ശ്രീധരന്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു.