മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ

148
0

ചലച്ചിത്രം: സ്വാഗതം
രചന: ബിച്ചു തിരുമല
സംഗീതം: രാജാമണി
ആലാപനം: ജി.വേണുഗോപാല്‍, എം.ജി.ശ്രീകുമാര്‍, മിന്‍മിനി, മണികണ്ഠന്‍

മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ
ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന
മോഹങ്ങളാണോ
തൂവൽത്തുമ്പിലെ സിന്ദൂരമാണോ….

നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ
നിഴൽ പോലെ വന്നു ഞാനേഴഴകേ
പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും
പൊഴിയുന്നതെന്നുമെൻ നാമമല്ലേ
അറിയാതെ കാൽ‌വിരൽ കുറിമാനമെഴുതുന്നുവോ..
ദേവീ..ദേവീ..ദേവീ….
[അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ]

അതിലോല മോതിരക്കൈ നുണഞ്ഞെൻ
അകതാരിൽ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ
മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ….
[അമ്മലയില് പൊമ്മലയിലൊരോമല്ക്കൂട്ടില്
ചേക്കേറും കിളിയമ്മേപ്പോല്-കുക്കൂ കുക്കൂ