പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തല

317
0

പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തലയ്ക്ക് 21 എം.എൽ.എ മാരിൽ 19 പേരുടെ പിന്തുണ

വിഡി സതീശന് അദ്ദേഹത്തിന്റെതടക്കം 2 വോട്ട്

പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാണ്ട് പ്രതിനിധികൾ എം.എൽ.എ. മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രമേശ്‌ ചെന്നിത്തലയ്ക്ക് കനത്തപിന്തുണ. 21 കോൺഗ്രസ് എം.എൽ.എ മാരിൽ 19 പേരും രമേശ്‌ ചെന്നിത്തല തുടരാനാണ് താല്പര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ്‌ ചെന്നിത്തല നടത്തിയ പോരാട്ടമാണ് അദ്ദേഹത്തിന് ഗുണം ചെയ്തത്.

നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തലയുടെ പേര് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കാമാൻഡ് പ്രതിനിധികളെ ധരിപ്പിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സ്വയം ഉയർത്തിക്കാട്ടിയ വി.ഡി.സതീശന് അദ്ദേഹത്തെ കൂടാതെ മറ്റൊരാളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. സർക്കാരിന്റെ അഴിമതികൾ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ്‌ ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുത് എന്നാണ് ഹൈക്കാമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഘാർഗേ,വി.വൈദ്യലിംഗം എന്നിവരോട് കോൺഗ്രസ് എം.എൽ.എ മാരെ അറിയിച്ചത്.

നേരിട്ട് എത്താതിരുന്ന ഷാഫി പറമ്പിൽ എം.എൽ.എ ഹൈക്കാമാൻഡ് പ്രതിനിധികളെ ഫോണിൽ വിളിച്ചാണ് രമേശ്‌ ചെന്നിത്തലക്ക് പിന്തുണ അറിയിച്ചത്.

പ്രതിപക്ഷ നേതാവായി രമേശ്‌ ചെന്നിത്തലയെ ഔദ്യോഗികമായി ഹൈക്കമാണ്ട് പ്രഖ്യാപിക്കും.ഡൽഹിയിൽ നിന്നും അടുത്തദിവസം പ്രഖ്യാപനം ഉണ്ടാകും
.