പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം

147
0

പോലീസ് സേനയിൽ 15 % ത്തിലധികം വനിതാ പ്രാതിനിധ്യം നിലനിൽക്കുന്ന 8 സംസ്ഥാനങ്ങൾ ഇന്ന് ഇന്ത്യയിൽ ഉള്ളപ്പോഴും സ്ത്രീ പുരുഷാനുപാതത്തിനും സാക്ഷരതയ്ക്കും പുറമേ സാമൂഹികമായ അവസ്ഥയിലും സ്ത്രീകൾക്ക് ഒന്നാം സ്ഥാനം അവകാശപ്പെടുന്ന കേരളത്തിൽ പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വെറും 9 % മാത്രമാണ്.

2016ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ 543 മത് നമ്പറായി പോലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം 15% ആക്കുമെന്ന വാഗ്ദാനം നൽകിയിട്ടുള്ളതായിരുന്നു. എന്നാൽ ഇതിന്റെ ഭാഗമായി 380 പേരുടെ സ്ഥിരം അംഗബലം ആക്കിയുള്ള വനിതാ ബറ്റാലിയൻ രൂപീകരിച്ചതൊഴിച്ചാൽ മറ്റു നടപടികൾ ഒന്നും ആയിട്ടില്ല.

33 ശതമാനം സംവരണം പ്രഖ്യാപിച്ച മറ്റ് സംസ്ഥാനങ്ങൾ: ഗുജറാത്ത്‌, ബീഹാർ ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ഡൽഹി, പുതുച്ചേരി. കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ, ചണ്ഡിഗഡ്, ദാദ്ര നഗർ ഹവേലി, ദാമൻ ദ്യു, ലക്ഷദ്വീപ് എന്നിവിടങ്ങളിലും 33% സംവരണമുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ സംവരണം (ബ്രാക്കറ്റിൽ ശതമാനം) : അരുണാചൽ പ്രദേശ് (10%), അസം (30%), ഛത്തീസ്ഗഡ് (30%), കർണാടക (20%), മേഘാലയ (5%), രാജസ്ഥാൻ (30%), സിക്കിം (30%), തമിഴ്നാട് (30%), ത്രിപുര (10%), ഉത്തർ പ്രദേശ് (20%), ഉത്തരാഖണ്ഡ് (30%).

എന്നാൽ വനിതാ ബറ്റാലിയൻ രൂപീകരിച്ചു പ്രഥമ ബാച്ചിന്റെ 2018 ലെ പാസ്സിങ് ഔട്ട്‌ പരേഡിൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് പോലീസ് സേനയിൽ 25% വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുമെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന ഒരുപാട് വനിതകൾ ഉണ്ട്.

സേനയിലെ വനിതാപ്രാതിനിധ്യം15% ആയി ഉയർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ലിസ്റ്റിന്റെ കാലാവധി 6 മാസം കൂടി നീട്ടി നൽകുന്നതിന് ഉള്ള നടപടികൾ കൈ കൊള്ളണം.