അക്ഷരശ്ലോകക്കളരി

667
0

ഗ്രന്ഥം കാവ്യപ്രഭാവം
രചന മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
വൃത്തം- പുഷ്പിതാഗ്ര
ലക്ഷണം- നനരയ വിഷമത്തിലും,
സമത്തില്‍ പുനരിഹ നം ജജരം ഗ പുഷ്പിതാഗ്ര

കവിയുടെ കരുണാ ബലത്തിനാല്‍ തന്‍-
കദന നിരുദ്ധ ഗളത്വമൊട്ടുമാറി
കരളെരിയുമൊരന്നതാംഗി ബാഷ്പ-
സ്ഖലിതപദം ചിലതപ്പൊഴുതുച്ചരിച്ചു.

കതിപയനിമിഷങ്ങള്‍ വേണമെങ്കില്‍
ഖലര്‍സുരരെത്തുണ ചെയ്തിടട്ടെ കാലന്‍;
കനമെഴുമസുരര്‍ക്കു താങ്ങലില്ലേ
കവി കരുണാനിധി കാലകാല ശിഷ്യന്‍

കഴിയുമനഘരാം തപോധനന്മാര്‍
കഴല്‍ തൊഴുമങ്ങു കനിഞ്ഞു കാത്തിടുമ്പോള്‍
കദനമെവിടെ നിന്നുമെത്തിടട്ടേ;
കരബദരീകൃത കാംക്ഷിതാര്‍ത്ഥര്‍ ഞങ്ങള്‍.

കരയരുതു കുമാരി! ‘വിഷാദ’മെന്ന-
കളിചിലതൊക്കെ നിനക്കു? കണ്‍മിഴിക്കു!
മധുരതരമഹേന്ദ്രജാലവിദ്യാ-
മരതകപിഞ്ഛിക മത്തപോതമല്ലി.

”മതിമതി മകളേ! വിഷാദ”മെന്ന-
മ്മതിമുഖിയാളൊടു ഗദ്ഗദസ്വരത്തില്‍
അരുളിനിജകരങ്ങള്‍ മൗലിയില്‍ ചേര്‍-
ത്തവളെ നിതാന്തമനുഗ്രഹിച്ചു ദാന്തന്‍.

അടരിരുതലവാളതില്‍ പെടുമ്പോ-
ളപജയമാര്‍ക്കു വരില്ല; വന്നിടട്ടേ;
പരമൊരു വക ഭംഗമിന്നതെന്നായ്
ബലിയറിയില്ലതുമന്നറിഞ്ഞിടട്ടെ;

പലതുമവളിവണ്ണമോതി വീണ്ടും
പഭതളിരില്‍പ്പരിതപ്തയായ്പതിക്കേ
പരിണത കരുണാ കലാന്തരംഗന്‍
പകരമുരച്ചു തുടങ്ങി പാരികാംക്ഷി!

പരിമൃദിത പരേത രാജദര്‍പ്പന്‍
പശുപതി മല്‍ഗുരു ഭക്തപാലനോല്ക്കന്‍
മൃഢനുടെ വരമെങ്ങു തുച്ഛമാമീ
മൃതബലി ജീവനമെ,ങ്ങതോര്‍ത്തു നോക്കു.

മമതയില്‍ മനതാര്‍ മയങ്ങി മായാ-
മലിനമഹാന്ധു വിലന്ധനായ്പ്പതിച്ചാല്‍
മറയുടെ കരകണ്ട മാമുനിക്കും
മനുജ ക്രിമിക്കുമശേഷമെന്തു ഭേദം.

മുഖരിതഹരിദന്തമാം വചസ്സിന്‍
മുഖവുരയാം ചെറുവാക്യമൊന്നുമാത്രം
മുനിയുടെ ചെവിയില്‍ത്തറച്ചു മുറ്റും
മുനയൊരു മൂന്നു കലര്‍ന്ന വേലുപോലെ

മയനുടെ കരശില്പ സീമയായും
മഹിതമഹീധര മൗലിഭൂഷയാകും
അവിടെയതി മനജ്ഞ ഹര്‍മ്യമൊന്നു-
ണ്ടരിയ വിരോചന ജനാധിവാസ ഗേഹം.

അതുപൊഴുതു,മധീശരായിരുന്നോ-
രവരെയകമ്പടിസേവ ചെയ്തുകൊള്‍വാന്‍
ബഹുഭടര്‍ കുതികൊണ്ടു തുള്ളിനില്‍പ്പൂ
വെറുമപമൂര്‍ദ്ധ കളേബരാവശിഷ്ടര്‍.