സി.ബി.എസ്​.ഇ പത്താം ക്ലാസ്​ മാർക്ക്​ സമർപ്പണ തീയതിയും ഫലപ്രഖ്യാപനവും നീട്ടി

541
0

രാജ്യത്തെ കോവിഡ്​ സാഹചര്യം പരിഗണിച്ച്​ സി.ബി.എസ്​.ഇ പത്താം ക്ലാസ്​ വിദ്യാർഥികളുടെ മാർക്ക്​ സമർപ്പിക്കാനുള്ള തീയതിയും ഫലപ്രഖ്യാപനവും മാറ്റി. ഇത്തവണ പരീക്ഷ ഇല്ലാത്തതിനാൽ ഇ​േൻറണൽ അസസ്​മെൻറ്​ വഴി ലഭിക്കുന്ന മാർക്കാണ്​ സ്​കൂളുകൾ സമർപ്പിക്കേണ്ടത്​. പുതുക്കിയ അറിയിപ്പ്​ പ്രകാരം ജൂൺ 30നകം മാർക്ക് സമർപ്പിച്ചാൽ മതി. കൂടാതെ ജൂൺ മൂന്നാം വാരത്തിൽ നടക്കേണ്ടിയിരുന്ന ഫലപ്രഖ്യാപനവും മാറ്റിവെച്ചു.

ഫലം ജൂലൈയിൽ പ്രഖ്യാപിക്കു​െമന്നാണ്​ കരുതുന്നത്​. എന്നാൽ, ഇതി​െൻറ തീയതി സി.ബി.എസ്​.ഇ അറിയിച്ചിട്ടില്ല. അധ്യാപകരുടെ സുരക്ഷക്കും ആരോഗ്യത്തിനും മുൻ‌ഗണന നൽകുന്നതി​െൻറ ഭാഗമായാണ്​ തീയതികൾ നീട്ടിയതെന്ന്​ സി.ബി.എസ്​.ഇ അറിയിച്ചു.

കോവിഡ്​ കാരണം റദ്ദാക്കിയ സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷയെഴുതേണ്ട വിദ്യാർഥികൾക്ക്​ മാർക്ക്​ നൽകേണ്ട വ്യവസ്​ഥ സി.ബി.എസ്​.ഇ പരീക്ഷ കൺട്രോളർ നേരത്തെ പുറത്തുവിട്ടിരുന്നു. ഓരോ വിഷയത്തിനും ആകെ നൂറു മാർക്കാണ്​. അതിൽ 20 മാർക്ക്​ ഇ​േൻറണൽ അസസ്​മെൻറിനാണ്. ശേഷിക്കുന്ന 80 മാർക്കിൽ എത്ര നൽകണമെന്ന്​ നിശ്ചയിക്കുന്നത്​ വിദ്യാഭ്യാസ വർഷത്തിൽ എഴുതിയ വിവിധ പരീക്ഷകളുടെ മാർക്കി​‍െൻറ അടിസ്​ഥാനത്തിലാണ്​.

പ്രിൻസിപ്പൽ അധ്യക്ഷനായ എട്ടംഗ സമിതിയുടെ വിലയിരുത്തലിന്​ ശേഷമാകണം അന്തിമ ഫലം പ്രഖ്യാപിക്കുന്നത്. മാർക്ക്​ നൽകുന്ന കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ഏതെങ്കിലും തരത്തിൽ അനധികൃതമായി മാർക്ക്​ നൽകിയാൽ പിഴയും അയോഗ്യതയും കൽപിക്കുമെന്നും​ ഉത്തരവിലുണ്ടായിരുന്നു.