റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ

292
0

സിനിമ: ആലിബാബയും 41 കള്ളന്മാരും
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
ആലാപനം: പി.ജയചന്ദ്രന്‍

റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി
ആരു നീ – ആരു നീ – ആരു നീ..
(റംസാനിലെ..)

തേജോഗോപുരത്തിൻ തങ്കപ്പടവിറങ്ങും
താരമോ പുഷ്പകാലമോ
മുന്തിരിച്ചൊടിയിതൾ വിടർത്തൂ എന്നെ നിൻ
മന്ദസ്മിതത്തിൻ മടിയിലുറങ്ങാനനുവദിക്കൂ
ഇടംകൈ നിന്റെ ഇടംകൈ എന്റെ
വിടർന്ന മാറിലെ പടരുന്ന പൂവള്ളിയാക്കൂ
പൂവള്ളിയാക്കൂ
(റംസാനിലെ..)

ഏതോ ചേതോഹരമാം അരയന്ന-
ത്തേരിലെത്തും ദൂതിയോ സ്വർഗ്ഗദൂതിയോ
മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ
മാദകഗന്ധം നുകർന്നു കിടക്കാനനുവദിക്കൂ
വലംകൈ നിന്റെ വലംകൈ എന്റെ
തലക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ
തലയിണയാക്കൂ
(റംസാനിലെ..)