മെയ് 4 മുതൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം

574
0


കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെയായിരിക്കും സംസ്ഥാനത്ത്​ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല ബാ​​ങ്കേഴ്​സ്​ കമ്മിറ്റി യോഗമാണ്​ തീരുമാനം കൈക്കൊണ്ടത്​

കോവിഡ്​ സാഹചര്യത്തില്‍ നേര​ത്തേ ഇത്​ രണ്ടു വരെ ആയിരുന്നു.

ഉച്ചക്ക്​ ഒന്നുമുതല്‍ രണ്ടു വരെ മറ്റ്​ ഒഫീഷ്യല്‍ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു.

മേയ്​ നാലുമുതല്‍ ​മേയ്​ ഒമ്പതുവരെയാണ്​ പുതുക്കിയ സമയക്രമത്തിന്​ പ്രാബല്യം.

റൊ​ട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ജീവനക്കാരെ ​െവച്ച്‌​ ബാങ്കിങ്​ ​പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു.