മലയാളം വിഡ്ഢിപ്പെട്ടിയിലെ കടലാസ് കന്നാസ് പുലികൾ

76
0

പഴയ ഒരു രഞ്ജി പണിക്കർ സിനിമയിൽ Machiavellian രാഷ്ട്രീയക്കാരൻ ആയ മുരളി ഉദ്യോഗസ്ഥ പുലികളെക്കുറിച്ച് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അത് ഏതാണ്ട് ഇങ്ങനെ ആണ്…

“ഇവനെയൊക്കെ പിടിച്ച് ഒരു സീറ്റ് കൊടുത്ത് ജയിപ്പിച്ച് ഡൽഹിയിലേക്ക് വിടണം. പിന്നെ വല്ലതും ഭക്ഷിച്ചു മിണ്ടാതെ ജീവിചോളും..”

മലയാളം വിഡ്ഢിപ്പെട്ടി ലോകത്തിലെ കുറേ കടലാസ് കന്നാസ് പുലികൾ ഉണ്ട്. കേപ്റ്റന്റെ ചീല പിഴിഞ്ഞ് കുടിയാണ് വിശപ്പ് അകറ്റാൻ. ചെല്ലുന്ന ഓരോ ചാനലിലും ഇരുന്ന് കേപ്റ്റന് വേണ്ടി വിടുപണി ചെയ്ത് അടിമക്കണ്ണ് ജീവിതം. നാട്ടിലെ സകല ചാനലിലും കേറി നിരങ്ങും. സഹികെടുമ്പോൾ ചാനൽ മാനേജ്മെന്റ് ഒരു ഫ്രീ കിക്ക് ലൂടെ ഔട്ട്‌ അടിക്കും. പിന്നെ ഫേസ്ബുക് ൽ കുത്തി മറിഞ്ഞ് കേപ്റ്റൻ ആരാധകരെ ഉന്മദം കൊള്ളിക്കുന്ന പ്രകടനം.. ഇതിനിടെ ബീടര്ക്കോ കുടുംബത്തിൽ ആർകെങ്കിലുമോ ജ്വാലി തരപ്പെടുത്തും.

ഇവരുടെയൊക്കെ നിതാന്ത ശത്രു ആണ് മനോരമ. അവിടെ ജോലി കിട്ടുന്നത് വരെയും മനോരമയെ നോക്കി ചന്ദ്ര ബിംബം നോക്കി പട്ടി കുരയ്ക്കുന്നത് പോലെ കുരക്കും. ഒരു നൂറ്റാണ്ട് മാധ്യമ ബിസിനസ് നടത്തി സ്റ്റാഫിന് മാന്യമായി ഉണ്ണനും ഉടുക്കാനും അന്തസായി ജീവിക്കാനും ഉള്ളത് കൊടുത്ത് ബിസിനസ് മാന്യമായി നടത്തുന്ന മനോരമയെ ഉപദേശം ആണ് പുതിയ തൊഴിൽ..

എനിക്ക് മനോരമ മാനേജ്മെന്റ് നോട്‌ ഒരപേക്ഷയുണ്ട്. എന്തെങ്കിലും ഒരു ജോലി കൊടുത്ത് ഇവരെയൊക്കെ ഒരു കസേരയിൽ ഇരുത്തണം. വല്ലതും ഭക്ഷിച്ചു മിണ്ടാതെ ഇരുന്നോളും. നാട്ടിലെ ശബ്ദ മലിനീകരണം കുറയും