മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: സ്വകാര്യ കോളേജ് വാങ്ങിയ ഫീസും സർട്ടിഫിക്കേറ്റുകളും മടക്കി കിട്ടി

115
0

തിരുവനന്തപുരം: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം നേടിയയുടൻ സർക്കാർ കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിയിൽ നിന്നും സ്വകാര്യ കോളേജ് അനധികൃതമായി ഈടാക്കിയ ഫീസും ഒറിജിനൽ സർട്ടിഫിക്കേറ്റുകളും മടക്കി കിട്ടി.

മൊത്തം 44500 രൂപയാണ് തിരുവല്ലം എ.സി . ഇ. എഞ്ചിനീയറിംഗ് കോളേജ് ഈടാക്കിയത്.ഇതിൽ 1000 രൂപ കുറച്ച് ബാക്കി മടക്കി നൽകി.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തുക വാങ്ങി നൽകാൻ എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ശ്രുതി എസ് സുരേഷ് എന്ന വിദ്യാർത്ഥിനിക്കാണ് തുക മടക്കി കിട്ടിയത്