മധുരിക്കും ഓർമ്മകളേ

582
0


രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം: ജി.ദേവരാജന്‍
ഗായിക: സി.ഒ.ആന്റോ

മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ
മാഞ്ചുവട്ടിൽ
ഇടനെഞ്ചിൻ താളമോടെ…….
നെടുവീർപ്പിന്‍ മൂളലോടെ…….
ഇടനെഞ്ചിൻ താളമോടെ നെടുവീർപ്പിൻ മൂളലോടെ
മലർമഞ്ചൽ തോളിലേറ്റി പോവുകില്ലേ
ഓ… ഓ… ഓ

ഒരു കുമ്പിൾ മണ്ണ് കൊണ്ടു വീട് വയ്ക്കാം
ഒരു തുമ്പപ്പൂവു കൊണ്ടു വിരുന്നൊരുക്കാം
ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താം
ഒരു കാറ്റിൻ……
കനിവിന്നായ്……
ഒരു കാറ്റിൻ കനിവിന്നായ് പാട്ടു പാടാം
ഓ…ഓ…ഓ

ഒരു നുള്ളു പൂവിറുത്തു മാല കോർക്കാം
ഒരു പുള്ളിക്കുയിലിനൊത്തു കൂവി നില്‍ക്കാം
ഒരു വാഴക്കൂമ്പിൽ നിന്നും തേൻ കുടിക്കാം
ഒരു രാജാ…….
ഒരു റാണി……
ഒരു രാജാ ഒരു റാണി ആയി വാഴാം
ഓ… ഓ…ഓ