ഭിന്നശേഷിക്കാരായ അംസഘടിത തൊഴിലാളികള്‍ക്കായി പ്രത്യേക ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ്

112
0

ജില്ലയിലെ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ രജ്‌സിറ്റര്‍ ചെയ്യുന്നതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. പി.എം.ജി വികാസ് ഭവന്‍ ഡിപ്പോയ്ക്ക് എതിര്‍വശത്തുള്ള തൊഴില്‍ ഭവനില്‍ നവംബര്‍ 15 ന് രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ക്യാമ്പ് വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 18 വയസ് പൂര്‍ത്തിയായവരും ഇ.പി.എഫ്/ഇഎസ്‌ഐ അംഗത്വം ഇല്ലാത്തവരും ആദായ നികുതി അടയ്ക്കാത്തവരുമായ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്ക് സൗജന്യ രജിസ്‌ട്രേഷനില്‍ പങ്കെടുക്കാം. ഇം-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പി.എം.എസ്.ബി.വൈ പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു വര്‍ഷത്തേക്ക് സൗജന്യമായിരിക്കും.
തൊഴില്‍ വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു പുറമേ അസംഘടിത മേഖലയില്‍പ്പെട്ട നിര്‍മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയ മേഖലയിലുള്ള എല്ലാവര്‍ക്കും www.eshram.gov.in പോര്‍ട്ടലില്‍ നേരിട്ടോ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്റുകള്‍ എന്നിവ വഴിയോ സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താമെന്ന് തൊഴില്‍ വകുപ്പ് പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.