‘ബി ദ വാരിയർ’ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി

95
0

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘ബി ദ വാരിയർ’ ബോധവത്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. േകാവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്‌സിനേഷൻ ഊർജ്ജിതമാക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി രോഗബാധ ഉണ്ടാകാതെ വളരെയേറെ പേരെ സംരക്ഷിക്കാനായിട്ടുണ്ട്. വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് അതിവേഗം വാക്‌സിനേഷൻ നൽകി എല്ലാവരേയും സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. യഥാസമയം കോവിഡ് വാക്സിൻ സ്വീകരിച്ച് എസ്.എം.എസ് കൃത്യമായി പാലിച്ച്, ആധികാരിക സന്ദേശങ്ങൾ മാത്രം കൈമാറി കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ യോദ്ധാവായി ഓരോ വ്യക്തിയും മാറണമെന്നതാണ് ക്യാമ്പയിൻ നൽകുന്ന സന്ദേശം.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, ജില്ലാ പ്രോഗ്രാം മാനേജർ ഇൻ ചാർജ് ഡോ. സുകേഷ് രാജ്, ആർദ്രം മിഷൻ അസിസ്റ്റന്റ് നോഡൽ ഓഫിസർ ഡോ.എ. അജേഷ്, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ബി. പമേല, ആരോഗ്യകേരളം ജൂനിയർ കൺസൾട്ടന്റ് ജെ. വർഷ എന്നിവർ പങ്കെടുത്തു.