ബസപകടം; പരിക്കേറ്റ 10 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

143
0

തിരുവനന്തപുരം: കല്ലമ്പലത്ത് കെ എസ് ആർ ടി സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ പത്തു യാത്രക്കാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർച്ചന (32)കൊല്ലം, വിനോദ് (39) ചവറ, ആമിന (18) പുലിയൂർക്കോണം, ബീന ബീഗം ( 47 ) പുലിയൂർക്കോണം, പ്രകാശ് (45) ആലപ്പുഴ, നിത്യാനന്ദൻ (69) കല്ലിയൂർ, ബിനു (40) മൂന്നാർ, അനിതകുമാരി (43) നൂറനാട്, അലൻ (28) പോങ്ങുംമൂട്, ഗോപിക (25) ആലപ്പുഴ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നു രാവിലെ പത്തരയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. ബസ് ബേക്ക് ചെയ്തപ്പോൾ മുൻ മുഖം സീറ്റിലിടിച്ച് നെറ്റിയ്ക്കും മൂക്കിനും പരിക്കേറ്റവരാണ് ആശുപത്രിയിലെത്തിയവരിൽ ഭൂരിഭാഗം യാത്രക്കാരും. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.