പോരാട്ടങ്ങൾ പാഴായി പോയില്ല…യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബിപി.പ്രദീപ് കുമാർ

85
0

കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് അനധികൃതമായി നൽകിയ ജോലിയിൽ നിന്നും അവർ രാജി വെച്ചിരിക്കുന്നു, അല്ലെങ്കിൽ സിപിഎം രാജി ചോദിച്ചു വാങ്ങിയിരിക്കുന്നു. പൊതു ജനങ്ങളുടെ പണം കൊലക്കേസ് പ്രതികളുടെ കുടുംബത്തെ തീറ്റി പോറ്റാൻ ഉള്ളതല്ലെന്ന് സർക്കാരും, ജില്ലാ പഞ്ചായത്തും ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്.യൂത്ത് കോൺഗ്രസ്‌ കിട്ടിയ വിവരവകാശ രേഖയിൽ നിന്നും അർഹരായ ഒരു പാട് ആളുകളെ പ്രത്യേകിച്ച് ജില്ലാ ആശുപത്രിയുടെ സമീപത്തുള്ളവരെയും, sc/st വിഭാഗരെയും,പ്രവർത്തി പരിചയം ഉള്ളവരെയും തള്ളിയാണ് കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയത് എന്ന് വ്യക്തമായിരുന്നു. 355 അപേക്ഷകരിൽ 258 ാം നമ്പർ അപേക്ഷകയായ ബേബി, 259 മഞ്ജുഷ,260 ചിഞ്ചു ഫിലിപ്പ് എന്നിവർ പിന്നീട് ഇന്റർവ്യൂവിൽ കൊലക്കേസ് പ്രതികളുടെ നമ്പർ അനുസരിച് ഒന്നാം പ്രതി പീതാംബരന്റെ ഭാര്യ മഞ്ജുഷയ്ക് ഒന്നാം റാങ്കും രണ്ടാം പ്രതി സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പിന് രണ്ടാം റാങ്കും മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബിക്ക് മൂന്നാം റാങ്കും നൽകുകയായിരുന്നു എന്ന് വിവരാവകാശ രേഖകളിൽ വ്യക്തമാണ്. ആ രേഖകൾ വെച്ച് നിയമ പോരാട്ടം നടത്താനും യൂത്ത് കോൺഗ്രസ്‌ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ഇവരുടെ രാജി സിപിഎം ചോദിച്ചു വാങ്ങിയത്.കൊലയാളികൾക്കും അവരെ സഹായിച്ചവർക്കും ശിക്ഷ കിട്ടും വരെ യൂത്ത് കോൺഗ്രസ്‌ പോരാട്ടം നടത്തുക തന്നെ ചെയ്യും.. സമരത്തിന് തെരുവിലിറങ്ങിയ സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ…
കിച്ചുവിനും ജോഷിക്കും വേണ്ടി….