നീരാടുവാൻ നിളയിൽ നീരാടുവാൻ

64
0

ചിത്രം: നഖക്ഷതങ്ങള്‍
സംഗീതം: ബോംബെ രവി
രചന: ഒ.എന്‍.വി. കുറുപ്പ്
ആലാപനം: കെ.ജെ.യേശുദാസ്‌

നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2)

ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവ തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ…)

ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)