തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും നിലയ്ക്കലിൽ ഒരുങ്ങുന്നു…

8
0


………………………………………………
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്‍റെ ശിലാസ്ഥാപനം നടന്നു. നിലയ്ക്കലില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക ഗോഡൗണിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു.ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് ശിലാഫലകവും അനാച്ഛാദനം ചെയ്തു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍,ജി.സുന്ദരേശന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി.ബൈജു,ചീഫ് എഞ്ചീനിയര്‍ ആര്‍.അജിത്ത്കുമാര്‍,ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍,പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്.മോഹൻ,നിലയ്ക്കല്‍ വാര്‍ഡ് മെമ്പര്‍ മഞ്ചു പ്രമോദ്,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ആർ.രാജേന്ദ്രൻ, നിലയ്ക്കൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് .സ്മിതിൻ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പാചകവാതക ഉപയോഗത്തിന്‍റെ ആവശ്യകത മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് സ്വന്തമായി ഗ്യാസ് ഏജന്‍സി ആരംഭിക്കുന്നത്..തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ ആരംഭിക്കുന്ന പാചകവാതക ഗോഡൗണിനും വിതരണ കേന്ദ്രത്തിനും ശ്രീ മഹാദേവ ഗ്യാസ് ഏജന്‍സി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.