തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്ക് ഓണക്കിറ്റ് നൽകി

79
0

തിരു: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും മന്ത്രിമാരായ സജി ചെറിയാനും ആൻ്റണി രാജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തെ 650
മാദ്ധ്യമപ്രവർത്തകർക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. ചടങ്ങിൽ പ്രസ്
ക്ലബ് പ്രസിഡൻ്റ് സോണിച്ചൻ പി. ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം എച്ച്. ഹണി നന്ദിയും പറഞ്ഞു.
UDF കൺവീനർ എം.എം. ഹസൻ, BJP സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി ,
ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മുൻ അംബാസഡർ വേണു രാജാമണി, അഭിനേതാ ക്കളായ നെടുമുടി വേണു, പ്രേംകുമാർ, ഡോ. പ്രേംകുമാർ എന്നിവർ സംസാരിച്ചു.