ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പ്രകോപനപരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം : രമേശ് ചെന്നിത്തല

15
0

തിരു:സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സുധാകരൻ കെ പി സി സി യുടെ പ്രസിഡൻ്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്. ഇത്തരം പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സി പി എം അധ:പതിച്ചിരിക്കുന്നു. കൊലപതകരാഷ്ടീയത്തിൻ്റെ വക്താക്കളാണു സി പി എം യെന്നു തെളിയിക്കുന്നതാണു ജില്ലാ സെക്രട്ടറിയുടെ പ്രസംഗമെന്നും ചെന്നിത്തല പറഞ്ഞു.