ഗവ. വനിതാ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

117
0

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ 2021-22 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 20 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷാകർത്താവിനോടൊപ്പം രാവിലെ 10 നും വൈകിട്ട് 4നും ഇടയിൽ ഐ.ടി.ഐയിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് 9446183579, 9446272289.