ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

328
0

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും വിദ്യാർത്ഥികളുടെ പ്രവേശനം ഗണ്യമായി വർധിച്ചു, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

എല്ലാ തലങ്ങളിലുമുള്ള സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വർധിപ്പിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നയപ്രഖ്യാപന പ്രസംഗം. ഇതിന്റെ ഫലമായി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും വിദ്യാർത്ഥികളുടെ പ്രവേശനം ഗണ്യമായി വർധിച്ചു.

പകർച്ചവ്യാധിയുടെ സാഹചര്യം ഉണ്ടായിരുന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ രീതിയിലൂടെ ക്ലാസുകൾ നടത്തുന്നത് തുടരുന്നുവെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ചൂണ്ടിക്കാട്ടുന്നു. ജീവിത നൈപുണ്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും ഗവർണർ വ്യക്തമാക്കുന്നു.