കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക പരിപാലന മാർഗ്ഗങ്ങൾ

618
0

കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക പരിപാലന മാർഗ്ഗങ്ങൾ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ (മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്) ഓഫീസ്‌ പുറത്തിറക്കി

“കോവിഡ്-19 കൈകാര്യം ചെയ്യുന്നതിനുള്ള ഗാർഹിക പരിപാലന മാർഗ്ഗങ്ങൾ” എന്ന പേരിൽ ലഘുവായ ലക്ഷണങ്ങളോട് കൂടിയ കോവിഡ് കേസുകൾ വീട്ടിൽ തന്നെ കൈകാര്യം ചെയ്യുന്നതിനായി ലളിതമായ ഒരു വിഷ്വൽ റഫറൻസ് ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ (മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്) ഓഫീസ്‌ പുറത്തിറക്കി .

രോഗത്തിൻറെ സാധാരണ ലക്ഷണങ്ങളെ പട്ടികയാക്കുകയും ഈ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്ന ആദ്യ ഘട്ടത്തിൽ ആളുകൾ വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞ് സ്വയം പരിചരണ നടപടികൾ പിന്തുടരുകയും ചെയ്യണമെന്ന് റഫറൻസ് ശുപാർശ ചെയ്യുന്നു. വൈറസ് ബാധയ്‌ക്കെതിരെ പോരാടുന്നതിനുള്ള ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നതിനും വിഷമങ്ങളും ഉത്കണ്ഠയും അകറ്റാനും ഇത് ആവശ്യപ്പെടുന്നു .

രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവും ശരീര താപനിലയും പതിവായി നിരീക്ഷിക്കുകയും പനി വിട്ടുമാറാതിരിക്കുകയോ ഓക്സിജന്റെ അളവ്, SpO2 92 ശതമാനത്തിൽ താഴുകയോ ചെയ്താൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. SpO2 ലെവൽ 94 ശതമാനത്തിൽ താഴുകയാണെങ്കിൽ ശ്വാസകോശത്തിലെ ഓക്സിജൻ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ചെയ്യേണ്ട പ്രോനിംഗ് പ്രക്രിയയും ഇത് വ്യക്തമാക്കുന്നു. മുറി നന്നായി വായുസഞ്ചാരമുള്ളതാക്കാൻ രോഗി വസിക്കുന്ന മുറിയുടെ വാതിലുകളും ജനലുകളും തുറന്നിടേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞിട്ടുണ്ട്.

വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യവും മാർഗ്ഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു.പ്രതിരോധകുത്തിവയ്പ്പിനു ശേഷവും കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരേണ്ടത് അനിവാര്യമാണെന്ന് ഇത് ആളുകളെ ഓർമ്മിപ്പിക്കുന്നു.

ഗാർഹിക പരിപാലന മാർഗ്ഗങ്ങൾ കാണുന്നതിന് ദയവായി ഇവിടെ ക്ലിക്കുചെയ്യുക

https://static.pib.gov.in/WriteReadData/specificdocs/documents/2021/apr/doc202143021.pdf