കേസരി – സമീറ കപ്പ് ഫുട്ബോൾ: അമൃതയും ജനം ടി വിയും ഫൈനലിൽ

79
0

കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കേസരി – സമീറ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ അമൃത ടിവിയും ജനം ടി വി യും ഫൈനലിൽ പ്രവേശിച്ചു. ലൂസേഴ്സ് ഫൈനലിൽ ദേശാഭിമാനിയെ പരാജയപ്പെടുത്തി കേരള കൗമുദി മൂന്നാം സ്ഥാനക്കാരായി.
ആദ്യ സെമിയിൽ ദേശാഭിമാനിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അമൃതയുടെ ഫൈനൽ പ്രവേശം. അമൃതക്ക് വേണ്ടി ശ്രീനാഥ് പള്ളത്ത്, അർജുൻ മാറോളി, ഷിബിൻ എന്നിവരാണ് ഗോൾ നേടിയത്. ദേശാഭിമാനിയുടെ രണ്ട് ഗോളുകളും മനോജാണ് നേടിയത്.
ആദ്യ പകുതിയിൽ ഓരോ ഗോളുകൾ നേടി സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയിൽ അമൃത മുന്നേറുകയായിരുന്നു.
രണ്ടാം സെമി ഫൈനലിൽ ജനം ടി വി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള കൗമുദിയെ പരാജയപ്പെടുത്തി. ജനം ടി വിക്ക് വേണ്ടി വിനു, ജിനേഷ്, വിഷ്ണു എന്നിവർ ഗോൾ നേടിയപ്പോൾ കേരളകൗമുദിക്ക് വേണ്ടി ശ്യാമും മഹേഷും ലക്ഷ്യം കണ്ടു.
ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിച്ച ലൂസേഴ്സ് ഫൈനലിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ദേശാഭിമാനിയെ പരാജയപ്പടുത്തി കേരള കൗമുദി ജേതാക്കളായി.