എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍

486
0

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ പുതിയ അധ്യയന വര്‍ഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനമില്ല. വിദ്യാഭ്യാസ വകുപ്പിന്‍റെ ഡിജിറ്റല്‍ ക്ലാസ് ഫസ്റ്റ് ബെല്‍ 2.0 നാളെ മുതല്‍ തുടങ്ങും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് ഉദ്ഘാടനം. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുക 25 പേര്‍ മാത്രം. ക്ലാസുകള്‍ വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ വഴിയാണ് നടത്തുക. ആദ്യ ആഴ്ച കുട്ടികള്‍ക്കായി കൌണ്‍സിലിങ് ക്ലാസ് നടത്തും. മുന്‍വര്‍ഷത്തെ ക്ലാസുകളുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജ് ക്ലാസുകളുണ്ടാകും. വിരസത മാറ്റാന്‍ ആര്‍ട്ട് ക്ലാസുകളും ഈ വര്‍ഷമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.