എഫ് സി ആർ ഏ രജിസ്ട്രേഷൻ പുതുക്കി നൽകണം

113
0

തിരുവനന്തപുരം: വിശുദ്ധ മദർ തെരേസയാൽ സ്ഥാപിതമായ മിഷനറീസ് ഓഫ് ചാരിറ്റീസിന് എഫ് സി ആർ ഏ രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിന് ആടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

മിഷനറീസ് ഓഫ് ചാരിറ്റീസ് പാവപ്പെട്ടവരുടേയും പാർശവൽക്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി ഇശ്ചാശക്തിയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ,ക്ഷേമ പ്രവർത്തനങ്ങളും വിദേശത്ത് നിന്നും ഇന്ത്യയിൽ നിന്നുമുള്ള സംഭാവനകൾ കൊണ്ടാണ് നടത്തി കൊണ്ടു പോവുന്നത് എന്ന യഥാർത്ഥ വസ്തുത അംഗീകരിക്കാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം തുടർന്ന് ആവശ്യപ്പെട്ടു

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് നാഷണലിസ്റ്റ് കേരള കോൺഗ്രസ് കത്ത്, നൽകിയതായി ചെയർമാൻ കുരുവിള മാത്യൂസ് അറിയിച്ചു