അഴുക്കില്‍ ചാലിക്കാത്ത തമിഴ് ദൃശ്യഭാഷ

110
0


സുനില്‍.സി.ഇ


നമ്മുടെ അനുമതി കൂടാതെ നമ്മടെ സംസ്‌കാരത്തിന്റെ അനുഷ്ഠാനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തമിഴ് ദൃശ്യഭാഷ. തമിഴ്ഭാഷയുടെ ബഹുമുഖമായ ഉപഭോഗനന്മകളെ മലയാളി രണ്ടു കൈകളും നീട്ടി സ്വീകരിക്കുകയാണ്. ഇപ്പോള്‍ മലയാളിക്ക് മലയാളദൃശ്യഭാഷയോടുള്ളതിനേക്കാള്‍ മുറിച്ചുമാറ്റാനാവാത്ത ആത്മബന്ധമുള്ളത് തമിഴ് ചലച്ചിത്രഭാഷയോടാണ്. മനുഷ്യകേന്ദ്രീകൃതമായ ഒരു ചലച്ചിത്രഭാഷയാണ് അവര്‍ ഒരുക്കിവെയ്ക്കുന്നത്. ഭാഷയ്ക്ക് ഒരു നിശിതമായ ചലനനിയമമുണ്ടെന്ന് നമ്മെ ഉദ്‌ബോധിപ്പിക്കാന്‍ ചില തമിഴ് സിനിമകള്‍ ധൃതികാട്ടുമ്പോള്‍ സിനിമയേയും ജീവിതത്തെയും വേര്‍തിരിക്കാനാവാത്ത ഒരു ഭാഷയുടെ അളവ് തമിഴ് ചലച്ചിത്രങ്ങളില്‍ പൊന്തിവരുന്നത് നമുക്ക് കാണാവുന്നതാണ്. സിനിമ വെറും ആഹ്ലാദത്തിന്റെ ഉപാധി മാത്രമല്ലെന്നു പറയുന്ന ഒരു ദൃശ്യഭാഷ തമിഴ് ചലച്ചിത്രവ്യവസായത്തില്‍ പ്രബലമായി നിലനില്‍ക്കുന്നുണ്ട്. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ പ്രത്യക്ഷീകരിക്കാന്‍ നായകത്വങ്ങളുടെ പൊലിപ്പിക്കല്‍ തിരക്കിനേക്കാള്‍ ഒരു പ്രത്യേകതരം ശരീരഭാഷയാല്‍ വിദഗ്ദ്ധമായി കോര്‍ത്തെടുക്കുന്ന ദൃശ്യഭാഷയെ നാം എന്തുപറഞ്ഞു വിശേഷിപ്പിക്കും.
ശരീരത്തിന്റെ ഉപരിസ്ഥലികളിലെ വെട്ടും തിരുത്തുമല്ല തമിഴ് ദൃശ്യഭാഷ. മറിച്ച് എല്ലാത്തരം കാമോത്തേജന മേഖലകളെയും വെട്ടിനിരത്തി ബോധപാരമ്പര്യത്തിന്റെ ജൈവികതയെ ഉണര്‍ത്തിയെടുക്കാന്‍ തമിഴ് സിനിമാറ്റിക് ഭാഷ എപ്പോഴും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു. മലയാളസിനിമയില്‍ ഇനിയും സാക്ഷാല്‍കൃതമാകാത്ത ദൃശ്യവിജ്ഞാനത്തിന്റെ ബാങ്കിങ് എത്രയോ കാലം മുമ്പേ തമിഴില്‍ നിലവില്‍ വന്നിരിക്കുന്നു. സിനിമയിലെ ശരീരഭാഷ ഒരു അന്യവല്‍ക്കൃത ജീവിയാക്കി നായകത്വത്തെ ഉയര്‍ത്തുമ്പോള്‍ തമിഴ്ഭാഷ എല്ലാത്തരം ഉദാരപരികല്പനകളെയും സങ്കോചിപ്പിക്കുന്നതിനു പകരം ജീവിതം അഭ്യസിപ്പിക്കുന്നതാണ് നാം കാണുന്നത്. തമിഴ് ദൃശ്യഭാഷ ശക്തമായ അഭിപ്രായ സ്വാതന്ത്ര്യമായി മാറുന്നതതുകൊണ്ടാണ്.
തമിഴ് ദൃശ്യസങ്കേതം സാങ്കല്‍പികലോകത്തിന്റെ സുരക്ഷിതത്വം എന്നതിനേക്കാള്‍ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ സംരക്ഷണമാണ് ഏറ്റെടുത്തിരിക്കുന്നത്. അതു അപ്രായോഗികമായ എല്ലാ ആദര്‍ശങ്ങളെയും ഡ്രിം ചെയ്യുന്നു. ഇവിടെ താരങ്ങള്‍ക്കു ചുറ്റും ഉണ്ടായിട്ടുള്ള താരപ്രഭാവലയം ദൃശ്യഭാഷയെ ശോഷണത്തിന്റെ വന്‍ കരയിലെത്തിക്കുന്നുണ്ട്. ഇതു ദൃശ്യഭാഷയുടെ അനിവാര്യമല്ലാത്ത കൂടുമാറ്റമാണ്. മലയാളസിനിമ ഇപ്പോള്‍ അ ത്ഭുതപ്പെടുത്തുന്ന ഒരു വിനോദോപാധിയെങ്കിലുമാകാന്‍ പരാജയപ്പെടുന്നിടത്താണ് തമിഴ് ദൃശ്യഭാഷ വിനോദവാഞ്ഛയുടെ പൂര്‍ത്തീകരണത്തിനായി ജീവിതം എന്ന അത്ഭുതകലയെ പരിഭാഷപ്പെടുത്തുന്നത്. മലയാളസിനിമ കാണുമ്പോള്‍ പ്രേക്ഷകന്‍ തിയേറ്ററിലെ ഇരിപ്പിടങ്ങളില്‍ ചടഞ്ഞിരിക്കുകയും തമിഴ് സിനിമ കാണുമ്പോള്‍ മലയാളി പ്രേക്ഷകനിലെ ഉപഭോക്ത മനസ്സ് ഉണര്‍ന്നുവരികയും ചെയ്യുന്നത് ആ ദൃശ്യഭാഷയുടെ മിടുക്കുകൊണ്ടാണ്.
ഏറ്റവും മോശമായ സാമൂഹിക വ്യവസ്ഥകള്‍നിലനില്‍ ക്കുന്ന തമിഴ് ദേശത്തിന്റെ ഭാഷയെ ആ ശ്രയിച്ച് കഴിയു ന്ന ഒരുപാട് മലയാളി പ്രേക്ഷകര്‍ കേരളത്തിലുണ്ട്. തമിഴ് ദൃശ്യഭാഷാ തരം ഗം ഇപ്പോഴും(എപ്പോഴും)അലയടിക്കുന്നത് ജനപ്രിയ സിനിമയുടെ ദൃശ്യ ആഖ്യാന സൂചകങ്ങളിലൂടെയല്ല. മറി ച്ച് അതു സ്വയം ഒരു പ്രതിരോധപഠനത്തിന്റെ മീഡിയം ആയി മാറുമ്പോഴാണ്. തമിഴ് ദൃശ്യഭാഷ രൂപീകരിച്ചെടുക്കുന്ന എല്ലാ പരീക്ഷണങ്ങളും യാഥാര്‍ത്ഥ്യത്തിന്റെയും വൈകാരികതയുടെയും സമ്മിശ്രമായ ഒരു ദൃശ്യ ഉല്‍പന്നമാണ്. ഒരു സിനിമയുടെ ദൃശ്യവിന്യാസ വിനിമയരീതികള്‍ പ്രേക്ഷകനെ ദുര്‍ബലനാക്കുന്നതിനുപകരം ചിന്തിപ്പിക്കുന്നവനാക്കുന്നത് അതിന്റെ പശ്ചാത്തലമാണ്. സിനിമയിലെ പശ്ചാത്തലഭംഗി ഒരു പൊതുസ്ഥലമല്ല. അങ്ങനെ സിനിമയിലെ ദൃശ്യദേശം മറ്റൊരു ഭാഷയാണെന്ന് സ്ഥാപിക്കുന്ന ഒരു ചിത്രം ദൃശ്യങ്ങളുടെ മലയാളീകരണത്തോടെ പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുണ്ട്. ഒട്ടും കപടമല്ലാത്ത വികാരഘടകങ്ങള്‍ കൊണ്ടാണ് ”സൂപ്പര്‍ ഡീല ക്‌സ്” എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. വളരെ എളുപ്പത്തില്‍ സംവേദനത്തിനു വഴ ങ്ങുന്ന ഈ സിനിമയുടെ രാ ഷ്ട്രീയത്തെ പഠിക്കുക ഏറ്റ വും പ്രധാനമാണ്. പ്രേക്ഷകനെ ഒരു തരത്തിലും ദുര്‍ബ്ബലനാക്കാത്ത സിനിമ അവന്റെ ആത്മകഥയും ജീവചരിത്രവുമായിരിക്കും അവതരിപ്പിക്കുന്നതെന്ന് ഗീല്‍സ് വാദിക്കുന്നുണ്ട്. ഭീതിയോടെ സ്മരിക്കപ്പെടേണ്ടതില്ലാത്ത അത്തരം ചില ദൃശ്യങ്ങള്‍ ‘സൂപ്പര്‍ ഡീലക്‌സില്‍’ ഉള്ളതുകൊണ്ടുതന്നെ ഒരു ഒറ്റതിരിഞ്ഞ വായന ഈ സിനിമ ആവശ്യപ്പെടുന്നുണ്ട്.
സൂപ്പര്‍ ഡീലക്‌സിന്റെ ഹൈപ്പില്ലായ്മകള്‍
ഒരു സിനിമയുടെ ഹൈപ്പിന്റെ രാഷ്ട്രീയം കണ്ടെത്താന്‍ എളുപ്പമാണ്. കാരണം അതു നിര്‍മ്മിച്ചെടുക്കുന്ന ഉല്‍പന്ന വിപണനതന്ത്രമാണ്. കൊട്ടകയ്ക്കുള്ളിലേക്ക് തള്ളിക്കയറ്റുന്ന നായകാധിപത്യവിപണന തന്ത്രങ്ങളൊന്നും ഇല്ലാതിരുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്‌സ്. ഈ സിനിമയിലെ ദൃശ്യഭാവനയ്ക്ക് ഒരു പ്രത്യേകതരം സ്വാതന്ത്ര്യമാണുള്ളത്. ഇതേ പ്രമേയങ്ങള്‍ പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതിലെ ട്രീറ്റ്‌മെന്റ് സിനിമാകലയിലെ ഏറ്റവും പുതിയ പ്രവണതയെ വിളംബരപ്പെടുത്തുന്നു. ദൃശ്യഭാഷയുടെ എല്ലാ അതിര്‍ത്തികളെയും ഭേദിച്ച് പുതിയ ഒരു കാഴ്ചാസംസ്‌കാരം ഒരുക്കുവാന്‍ സൂപ്പര്‍ഡീലക്‌സ് ശ്രദ്ധിക്കുന്നു. ഭൂമിയിലെ ഒരു മനുഷ്യന്റെ ലിങ്കുകള്‍ എങ്ങോട്ടൊക്കെ വ്യാപിച്ചുകിടക്കുന്നുവെന്നും അതിന്റെ വേരുകള്‍ക്ക് എത്ര ദൈര്‍ഘ്യം ഉണ്ടെന്നും പ്രേക്ഷകരെ കൊണ്ടു തീരുമാനമെടുപ്പിക്കുന്ന ഒരുപാട് പ്രമേയങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു സിനിമയെന്ന് ഒരുപക്ഷെ നമുക്ക് തോന്നിയേക്കാം. അടുക്കില്ലായ്മയുടെയും തിട്ടമില്ലായ്മയുടെയുമീ പ്രമേയവ്യാകരണത്തെ നാം തെറ്റിദ്ധരിച്ചേക്കാം. പക്ഷെ അപ്പോഴും ഈ സിനിമ പ്രേക്ഷകന്റെ മനം കവരുന്നതാണ് നാം കാണുന്നത്. ഈ സിനിമയില്‍ ഇല്ലാത്തതായി ഒന്നുമില്ല. മനുഷ്യനുമായി ബന്ധപ്പെട്ട ലൈംഗികതയും പ്രണയവും നിയമവും രാഷ്ട്രീയവും മരണവും വാര്‍ദ്ധക്യവും ആചാരങ്ങളും ഒക്കെയുള്ള ഒരു സിനിമ ഹൈപ്പിന്റെ നിര്‍മ്മിതിക്കായി ഒരുമ്പെടേണ്ടതില്ല. അതു സ്വയം ഉ ണ്ടായിക്കൊള്ളും. തമിഴ് സിനിമയുടെ മൊത്തം സം സ്‌കാരം ഒരു രജനികാന്തിലും വിജയിലും ഒക്കെ തറഞ്ഞിരുന്നിടത്തു നിന്നും ഈ സി നിമ തമിഴ്‌സിനിമാ സംസ്‌കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍ പ്പായി തീരുകയാണ്.
തികച്ചും വിഭജിതങ്ങളായ മൂന്നുകഥക ളെ കോര്‍ത്തുവെച്ച് അധോലോകത്തിന്റെ യും ലിംഗനീതിയുടെയും സദാചാരത്തിന്റെയും പുനര്‍വായന നടത്തുകയാണ് ”സൂപ്പര്‍ ഡീലക്‌സ്” ഈ ശീര്‍ഷകത്തിനു തന്നെ ഒരു നിഗൂഡാര്‍ത്ഥമാണുള്ളത്. ഇതിന്റെ സംവിധായകനായ ത്യാഗരാജന്‍ കുമാരരാജ ഈ പേര് സ്വീകരിക്കാനുള്ള ഒരു സാഹചര്യം തന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.”എന്റെ രണ്ടാമത്തെ ചി ത്രമാണിത്. ഇതിന്റെ ചിത്രീകരണ നാ ളുകളില്‍ ഞാന്‍ ഈ സിനിമയ്ക്ക് നല്‍ കാന്‍ ഉദ്ദേശിച്ചിരുന്ന പേര് ”അനീതി കഥൈകള്‍” എന്നാണ്. പക്ഷെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഈ പേര് മാറ്റാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഇതൊരു ഓഫ്ഹാന്‍ഡ് പേരാണ്. പ്രേക്ഷകന്‍ ആഗ്രഹിക്കുന്നത് (ഇത്തരം ഒരു സിനിമയില്‍നിന്ന്) ഒരു നിഗൂഡാനന്ദമാണ്. ആ നിഗൂഡതയെ യും പുതിയ മനുഷ്യന്റെ അമിത രഹസ്യാത്മക ജീവിതത്തെയും പൊതിഞ്ഞുവെയ്ക്കാന്‍ തന്നെയാണ് സൂപ്പര്‍ ഡീലക്‌സ് എന്ന പേര് സ്വീകരിച്ചത്. ഈ ശീര്‍ഷകം തന്നെ അവിചാരിതമാ യ ഒരു ഹൈപ്പായി മാറുകയായിരുന്നു. ഈ ശീര്‍ഷകം സിനിമയില്‍ പിന്നീട് സന്ദര്‍ഭോചിതമായി (ഇീിലേിൗേലഹ) പ്രത്യക്ഷമാകുന്നു.
ഈ സിനിമയിലെ അന്യഗ്രഹജീവിയായ യുവതി കൂട്ടത്തിലുള്ള ഒരു പുരുഷനുമായി സംഭാഷിക്കാന്‍ മട്ടുപ്പാവില്‍ എത്തുമ്പോള്‍ സൂപ്പര്‍ ഡീലക്‌സിന്റെ ഒരു വലിയ പരസ്യം ടിന്‍ബോര്‍ഡില്‍ നിര്‍മ്മിച്ചത്. പശ്ചാത്തലമായി കാണിക്കുന്നുണ്ട്. ഇതു ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ഗര്‍ഭനിരോധിത ഉറയുടെ പരസ്യമാണ്. ഒരുപക്ഷെ അതുതന്നെയാണ് സൂപ്പര്‍ ഡീലക്‌സ് എന്ന ശീര്‍ഷകത്തിലേക്ക് നയിക്കുന്നത്. ലൈംഗികതയെക്കുറിച്ചുള്ള നമ്മുടെ ധാര്‍മ്മിക അധാര്‍മ്മിക സങ്കല്‍പങ്ങളാണ് ഇവിടെ പല രൂപങ്ങളില്‍ പ്രത്യക്ഷമാകുന്നത്. ജാരസംസര്‍ഗം മൂലം മരണപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിതെന്നൊക്കെ പറഞ്ഞ് ചില നിരൂപണങ്ങള്‍ ചില സണ്‍ഡേ ഫിലിം റിവ്യൂകളില്‍ വായിച്ചിരുന്നു. ഇതൊക്കെയും തെറ്റായ വ്യാഖ്യാനങ്ങളായിരുന്നുവെന്നറിയാന്‍ ഒരു ആറാംമിന്ദ്രിയത്തിന്റെ ആവശ്യമില്ല. നാം ജീവിക്കുന്ന കാലത്തിലെ ജീവിതത്തി ന്റെ നുരയ്ക്കുന്ന മുകള്‍ഭാഗം വച്ചുനീട്ടുന്ന ഈ സിനിമ ഒരു ഡൂപ്ലിക്കേറ്റ് ഹൈപ്പ് ആവശ്യപ്പെടുന്നില്ല എന്നതു തന്നെയാണ് ഈ സിനിമയുടെ ഹൈപ്പ്.
ത്യാഗരാജന്‍ കുമാരരാജയുടെ കല.
മുകളില്‍ സൂചിപ്പിച്ചതുപോലെ ചലച്ചിത്രകാരന്‍ പറയുന്ന കാര്യവും അയാളുടെ നിനവും തമ്മിലുള്ള വിടവില്‍നിന്നാ ണ് ചലച്ചിത്രകാരന്‍ തന്റെ ഇഫെക്റ്റുകള്‍ പ്രധാനമായും നേടിയെടുക്കുന്നത്. ഇതിന്റെ നിരവധി ദൃഷ്ടാന്തങ്ങളിലൊന്ന് മാത്രമാണ് മരണം. മനുഷ്യന്‍ എന്ന സത്തയുടെ ആഴത്തിനും അര്‍ത്ഥത്തിനും വേണ്ടിയുള്ള അന്വേഷണമാണ് ത്യാഗരാജന്റെ സിനിമാകല. കടുകട്ടിയായ ഡയലോഗുകള്‍ ഉപയോഗിച്ച് കപടഗാംഭീര്യം കലര്‍ന്ന അര്‍ത്ഥപ്രതീതി സൃഷ്ടിക്കുന്ന ഇവിടുത്തെ നായകാധിപത്യ സിനിമകളേക്കാള്‍ എത്രയോ മുകളിലാണ് ത്യാഗരാജന്‍ ഒരുക്കിയ ”സൂപ്പര്‍ ഡീലക്‌സി” ന്റെ പ്രത്യക്ഷരാഷ്ട്രീയം. ഈ യൊരു തീക്ഷണത തന്റെ ആദ്യചിത്രമായ ”ആരണ്യകാണ്ഡം”. ഈ സിനിമയും മനുഷ്യന്‍ എന്ന സത്തയിലേക്കുള്ള ഒരു ചലച്ചിത്രകാരന്റെ ചുഴിഞ്ഞുനോട്ടമായിരുന്നു. മനുഷ്യന് എല്ലാ നേരവും നല്ല മനുഷ്യനായി തുടരാനാവില്ലെന്നും ചില നേരങ്ങളില്‍ അവനുള്ളിലെ വന്യമൃഗം പുറത്തു ചാടുകയും പ്രാകൃതസംസ്‌കാരം ജീവിക്കുകയും ചെയ്യുമെന്നു പറയാന്‍ വേണ്ടി നിര്‍മ്മിച്ച ‘ആരണ്യകാണ്ഡം’ അമിത വൈകാരികതയുടെ കലയെ പുറത്തിരുത്തുന്നതാണ് നാം കാണുന്നത്. മനുഷ്യന്റെ ആര്‍ത്തിയെക്കുറിച്ചുള്ള ദൃശ്യഭാവനാപ്രപഞ്ചമാണ് ‘ആരണ്യകാണ്ഡം’. പ്രാകൃതത്വം മനുഷ്യജീവിതത്തിലെ ഒരുപാട് ട്വിസ്റ്റുകളില്‍ ഒന്നുമാത്രമാണെന്ന് ഈ സിനിമ പറഞ്ഞുവെയ്ക്കുമ്പോള്‍ സിനിമാഭാഷയുടെ പൊതുസ്വരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വൈകാരികമൂര്‍ച്ചയുള്ള ഒട്ടനവധി ദൃശ്യങ്ങളുടെ പിന്‍ബലത്തോടെയാണ് ‘സൂപ്പര്‍ ഡീലക്‌സ്’ പ്രേക്ഷകശ്രദ്ധ നേടുന്നത്. മനുഷ്യന്‍ ദുരമൂത്ത ഒരു പുതിയ സംസ്‌കാരം തുന്നിയെടുക്കുകയും പിഴയ്ക്കാത്ത ലാഭനഷ്ടങ്ങളുടെ കണക്കുമായി പൊതുജീവിതം നയിക്കുകയും ചെയ്യുമ്പോള്‍ നേരിടുന്ന ആരോഹണ-അവരോഹണ ക്രമങ്ങളെ മൂന്ന് ആംഗിളുകളിലൂടെയാണ് ‘സൂപ്പര്‍ ഡീലക്‌സില്‍’ ത്യാഗരാജന്‍ തുറന്നുകാട്ടുന്നത്. പ്രേക്ഷകവികാരം ആളിക്കത്തിക്കാനൊന്നുമല്ല ത്യാഗരാജന്‍ ശ്രമിക്കുന്നത്. ഇവിടുത്തെ മാനുഷിക നന്മകളുടെ ശോഷണത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണിതൊക്കെ. അതുകൊണ്ടാണ് ത്യാഗരാജന്‍ എന്ന ചലച്ചിത്രകാരന്‍ വെറും രണ്ടു സിനിമകളിലൂടെ തമിഴ് ചലച്ചിത്രകലയിലെ മികച്ച കരിയറിസ്റ്റായി മാറുന്നത്. മനുഷ്യന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യത്തെ ഉയര്‍ത്തിക്കാട്ടാന്‍ ത്യാഗരാജന്റെ ദൃശ്യഭാവനകള്‍ ധാരാളം മതി.
ട്രാന്‍സ്‌ജെന്‍ഡറിസം
ലോകത്തെവിടെയുമുള്ള മനുഷ്യന്റെ പുതിയ ജീവിതാന്തരീക്ഷമാണ് ട്രാന്‍സ്‌ജെന്‍ഡറിസം. സ്ത്രീ/ പുരുഷ ശരീരങ്ങളേക്കാള്‍ ബുദ്ധികൗശലം തനിക്കുണ്ടെന്ന് രഹസ്യമായി അഭിമാനിക്കുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സംസ്‌കാരം ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് നടന്‍ ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തിയപ്പോള്‍ മലയാളിപ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചത്. നവാഗത സംവിധായകനായ വി.സി.അഭിലാഷിന്റെ ”ആളൊരുക്കം” എന്ന ചിത്രത്തിലെ ട്രാന്‍ സ്‌ജെന്‍ഡര്‍ കഥാപാത്രം പക്ഷെ ഇന്ദ്രന്‍സിന്റെ അവാര്‍ഡ്പ്രഭയില്‍ മുങ്ങിപ്പോയി. ട്രാന്‍സ്‌ജെന്‍ ഡര്‍ ജീവിതത്തിന്റെ അന്തപ്പുരരാഷ്ട്രീയം ചുരുളഴിയുന്ന രീതികള്‍ കേട്ടും കണ്ടും മടുത്തിരിക്കുമ്പോഴാണ് സൂപ്പര്‍ ഡീലക്‌സ് വിജയ് സേതുപതിയെ ട്രാന്‍സ്‌ജെന്‍ഡറായി രൂപകല്‍പനചെയ്തത്. വിയജ് സേതുപതിയുടെ ഈ വേഷം നമുക്ക് കുസൃതി കലര്‍ന്ന ആഹ്ലാദമല്ല സമ്മാനിക്കുന്നത്. മറിച്ച് അതിജീവിക്കാന്‍ പണിപ്പെടുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നേരിടുന്ന നിശിതമായ വിമര്‍ശനവാസനകളാണ്. ലിംഗം ഒരാളുടെ ഉദ്ധരണിചിഹ്നമാണെന്ന് സൂപ്പര്‍ ഡീലക്‌സിലെ വിജയ് സേതുപതി പറഞ്ഞുതരും. ഒരു ട്രാന്‍സ്‌ജെഡറിന്റെ ആത്മഗതങ്ങള്‍ ചേര്‍ത്തുവെച്ച് കഥാപാത്രനിര്‍മ്മിതി നടത്തുമ്പോള്‍ നിന്ദാഗര്‍ഭമായ ഒരു അകല്‍ച്ച ഇതിന്റെ സംവിധായകനും അനുഭവിച്ചിരിക്കണം ഇതിലെ ലക്ഷ്യങ്ങള്‍ ഒടുവില്‍ വളരെ വേഗതയോടെ മാര്‍ഗത്തെ സാധൂകരിച്ചു തു ടങ്ങുകയാണ്. ചൂടു നഷ്ടപ്പെട്ട വെയിലിനെ നാം എന്തു പേരിട്ടുവിളിക്കും? ഏതാണ്ടിതുപോലെയാണ് ലിംഗം മാറ്റം നടത്തിയ ഒരാളുടെ ശരീരത്തിന്റെ ഗ്രാഫ്. ജീവിത ദുരന്തത്തിന്റെ ഭാവം ഒഴിയാതെ തങ്ങിനില്‍ ക്കുന്ന വിലകുറഞ്ഞ ശരീരമായി അതു മാറുന്നതിന്റെ രാഷ്ട്രീയം വിജയ് സേതുപതി എന്ന നടനിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഇതിലെ ട്രാന്‍സ്‌ജെന്‍ഡറായ കഥാപാത്രം ഒരു വിങ്ങിക്കരച്ചിലിലൂടെ ജീവിതത്തിന്റെ തന്നെ സമവാക്യങ്ങള്‍ പണിയുന്നു. കഥാപാത്രത്തിന്റെ ആവര്‍ത്തനാത്മകമായ വായ്ത്താരികളില്‍ നിന്നും ഇ നിയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ക്കുള്ള പാഠങ്ങളായി മാറുന്നു. പ്രവചനസ്വഭാവമുള്ള ഈ പ്രത്യയശാസ്ത്രത്തെയാണ് സൂപ്പര്‍ ഡീലക്‌സിലെ ട്രാന്‍സ്‌ജെന്‍ഡറിസം പ്രതിനിധീകരിക്കുന്നത്.
സൂപ്പര്‍ഡീലക്‌സിന്റെ അധിരാഷ്ട്രീയ ഛായ
മനുഷ്യന്റെ പതനവും തകര്‍ച്ചയും ചിത്രീകരിക്കാനാണ് ത്യാഗരാജന്‍ കുമാരരാജ ശ്രമിക്കുന്നത്. ഒരു ചെറിയ കാലയളവിലല്ല ഇതിലെ കഥ നടക്കുന്നത്. ഇതിന്റെ ഇതിവൃത്തിത്തിനു കൊഴുപ്പു പകരാനല്ല ആദ്യമേ തന്നെ ഒരു മരണം സംഭവിപ്പിക്കുന്നതും, മറിച്ച് മനുഷ്യന്റെ അശ്ലീലരഹസ്യങ്ങളെ അനാവരണം ചെയ്യുകയെന്നതാണ് സിനിമയുടെ മെറ്റാപൊളിറ്റിക്‌സ് (ങലമേജീഹശശേല)െ. നാം സിനിമ എന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും ക്ഷുദ്രമായ ഫലിതവാസനയെയാണ് ലക്ഷ്യം വെയ്ക്കുന്നത്. പലപ്പോഴും അതിലെ കഥാപാത്രങ്ങളെ വ്യക്തികളായി കാണാന്‍ നാം വിസമ്മതിക്കുന്നു. ഫലിതത്തെ വ്യക്തികള്‍ക്കു മീതേ പ്രതിഷ്ഠിച്ചുകൊണ്ട് വെറും കഥാപാത്രങ്ങളായി മാത്രം നാം അവരെ പരിഭാഷപ്പെടുത്തുന്നു. സൂപ്പര്‍ ഡീലക്‌സിലെ മുകിലും(ഫഹദ് ഫാസില്‍) വേമ്പുവും (സാമന്ത) സമകാലിക വൈവാഹിക ജീവിതത്തിലെ രതിക്ഷയത്തിന്റെ പ്രതീകങ്ങളാണ്. അവളുടെ (വേമ്പു) പഠനകാലത്തിലെ കാമുകനെ അവള്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുന്നത് തൊഴിലില്ലായ്മയെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യാനാണെന്ന ഭാവദൃശ്യങ്ങള്‍ ഈ സിനിമയില്‍ കാണിക്കുമ്പോഴും അതിന് ഒരു മറുപുറം തെളിഞ്ഞുവരുന്നതാണ് നാം കാണുന്നത്. രതിയില്‍ മരണപ്പെട്ട കാമുകന്റെ മൃതശരീരം ഉപേക്ഷിക്കാന്‍ പോകുമ്പോഴാണ് വൈവാഹികബന്ധത്തിന്റെ പൂര്‍ണ്ണതയില്ലായ്മയെകുറിച്ചുള്ള ആലോചനകളിലേക്ക് ഇതിലെ മുകില്‍ എത്തുന്നത്. ആറുമാസമായി വിവാഹിതരായി ജീവിക്കുന്ന മുകിലും വേമ്പുവും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതിന്റെ ഒരു സൂചനകളും അവരുടെ ഒരു ഭാവങ്ങളിലും സംസാരങ്ങളിലും തെളിഞ്ഞുവരുന്നില്ല. ഇതിലെ രമ്യകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും ഇതുപോലെ തന്നെ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നതാണ്. നാം ജീവിക്കുന്ന കാലത്തിലെ ചുറ്റുപാടുകളും സമൂഹവും മതവും രാഷ്ട്രീയവും വിദ്യാഭ്യാസവും ആരോഗ്യവും നിയമവും എന്നിങ്ങനെയുള്ള എല്ലാം അതിന്റെ ഡീകേസ്റ്റേജിലാണെന്ന് ഏറ്റവും കൃത്യമായിട്ടാണ് ത്യാഗരാജന്‍ കുമാരരാജ അവതരിപ്പിക്കുന്നത്. ഒരുപക്ഷെ ഇതുതന്നെയാണ് അഴുക്കില്‍ ചാലിക്കാത്ത തമിഴ് ദൃശ്യഭാഷയുടെ അധിരാഷ്ട്രീയ ഛായയും.