അനന്തപുരിക്കാർക്ക് മട്ടന്നൂരിൽനിന്നു ചെണ്ട പഠിക്കാം

81
0

തിരുവനന്തപുരത്തുകാർക്കും ലോകപ്രശസ്ത ചെണ്ടവിദഗ്ദ്ധൻ മട്ടന്നൂർ ശങ്കരൻകുട്ടിയിൽനിന്ന് ചെണ്ട പഠിക്കാൻ അവസരം. കോവളം വെള്ളാറിലുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജാണ് അവസരം ഒരുക്കുന്നത്. കഴിഞ്ഞദിവസം വില്ലേജ് സന്ദർശിച്ച വേളയിലാണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്. പെരുവമ്പ് വാദ്യനിർമ്മാണപൈതൃകഗ്രാമത്തിൻ്റെ ക്രാഫ്റ്റ് വില്ലേജിലെ സ്റ്റുഡിയോയും മട്ടന്നൂർ സന്ദർശിച്ചു.

മട്ടന്നൂർ നേരിട്ടെത്തി നേതൃത്വം നല്കുന്ന പരിശീലനം വിജയദശമിദിനത്തിൽ ആരംഭിക്കും. ആറുമാസം‌കൊണ്ടു പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം കുറിക്കാൻ കഴിയുമാറ് ആവിഷ്ക്കരിച്ചിട്ടുള്ള ചെണ്ടവാദ്യപഠനപരിപാടിയിൽ 20 പേർക്കാണ് അവസരം.

ചെണ്ട കോഴ്സിനു രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും: 04712485050