അഞ്ച് മന്ത്രി സ്ഥാനമോഹികൾ : രണ്ട് മന്ത്രി സ്ഥാനം ഒഴിവ് വരും : ആരെ കൊള്ളും ആരെ തള്ളും

38
0

തിരുവനന്തപുരം : മന്ത്രിസഭാ പുനസംഘടന എന്ന അശിരീരി കേൾക്കുമ്പോൾ തന്നെ മന്ത്രിസ്ഥാന മോഹികളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചുവരുന്നു

കേവലം രണ്ടു മന്ത്രിസ്ഥാനം മാത്രമാണ് ഒഴിവു വരാൻ സാധ്യതയുള്ളത് എന്നാൽ സ്ഥാനമോഹികളുടെ എണ്ണം നിലവിൽ അഞ്ചായി വർദ്ധിച്ചിട്ടുണ്ട്

ഇടതുമുന്നണിയുടെ മുൻധാരണയനുസരിച്ച് ഐ എൻ എൽ പ്രതിനിധിക്ക് രണ്ടര വർഷവും ജനാധിപത്യ കേരള കോൺഗ്രസിന് രണ്ടര വർഷവും ആണ് മന്ത്രിസഭ സ്ഥാനം നൽകാൻ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷം ധാരണയായത് യഥാക്രമം അത് അഹമ്മദ് കോവിലും മന്ത്രി ആൻറണി രാജുമായിരുന്നു മന്ത്രിസ്ഥാനം ലഭിച്ചത്

രണ്ടര കൊല്ലം കഴിഞ്ഞപ്പോൾ ധാരണ അനുസരിച്ച് ഇരുവർക്കും മന്ത്രിസ്ഥാനം ഒഴിയേണ്ടതായിട്ട് വരും

അതിൽ കണ്ണ് വച്ചാണ് ഇപ്പോൾ പ്രശ്നങ്ങളുടെ തുടക്കം

ഒഴിവരുന്ന മന്ത്രിസ്ഥാനത്ത് സീനിയർ കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും കേരള കോൺഗ്രസ് നേതാവ് ഗണേഷ് കുമാറിനുമാണ് മന്ത്രിസ്ഥാനം ലഭിക്കുന്നത്

എന്നാൽ ജനതാദൾ MLA മോഹനൻ

കുട്ടനാട് എൻസിപിയുടെ MLA

ബോൾഷേവിക്ക് നേതാവ് കോവൂർ കുഞ്ഞുമോനും ഇപ്പോൾ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്.

ഇതെല്ലാം കൂടി കൂടിച്ചേർന്ന് മൊത്തം അഞ്ചു മന്ത്രി സ്ഥാനവും വേണ്ടി വരും വരാൻ സാധ്യതയുള്ളതാവട്ടെ രണ്ടും …..

നമ്മൾ എന്തു ചെയ്യും മല്ലയ്യാ എന്ന തലത്തിൽ ആയി കാര്യങ്ങൾ എന്ന് കരക്കമ്പി